കോലഞ്ചേരി: വടവുകോട് ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കക്കാട്ടുപാറ ഗവ. എൽ.പി സ്‌കൂളിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ റെജി ഉദ്ഘാടനം ചെയ്തു . പഞ്ചായത്തംഗം ശോഭന സലിപൻ അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് ജി.സി. വർഗീസ്, ഹെഡ് മാസ്റ്റർ സിനി കെ.ജോസഫ് ശ്രീദേവി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.