കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ദിശ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലന പരിപാടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ ബോധവത്ക്കരണ ക്ലാസെടുത്തു. അബി കുര്യൻ, ജയ സി.ഗോപാലൻ, കെ.സി. സുലേഖ തുടങ്ങിയവർ നേതൃത്വം നൽകി.