ആലങ്ങാട്: കരുമാല്ലൂരിനെ മലേറിയ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രോഗ ബാധ റിപ്പോർട്ട് ചെയ്തില്ല. മൂന്ന് മാസമായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സ്‌ക്രീനിംഗ് ക്യാമ്പ് ഉൾപ്പെടെ നടത്തിയാണ് സാദ്ധ്യമാക്കിയത്. കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്തംഗം ഷഹന അക്രം, മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം, ഡോ. ദിവ്യരാജ്, ഡോ. ഹരിഗോവിന്ദ്, സിനി എ.എസ്, ബീന എന്നിവർ പ്രസംഗിച്ചു.