കൊച്ചി: കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണ‌ർ പെൻഷൻ അദാലത്തും പി.എഫ്. പരാതി പരിഹാര ക്യാമ്പും (പി.എഫ് നിങ്ങളുടെ അരികെ) ഫെബ്രുവരി 10ന് വൈകിട്ട് 3ന് ഓൺലൈനായി നടക്കും. മിറ്റിംഗിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ യു.എൻ, പി.എഫ് അക്കൗണ്ട് നമ്പർ, ഇമെയിൽ വിലാസം, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31ന് മുമ്പായി പെൻഷൻ അദാലത്ത് അല്ലെങ്കിൽ പി.എഫ് നിങ്ങളുടെ അരികെ എന്ന സബ്ജക്ടോടു കൂടി pro.pfkochi@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം.