high

കാസർകോട് ജില്ലയിൽ അമ്പതുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുയാേഗങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത് ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ (36%)

പശ്ചാത്തലത്തിൽ.

# മറ്റു ജില്ലകളിലെ കൊവിഡ് നിയന്ത്രണങ്ങൾ ഈ ജില്ലയിൽ ബാധകമല്ലെന്ന തരത്തിലുള്ള മാനദണ്ഡങ്ങൾ യുക്തസഹമാണോയെന്ന് കോടതിയുടെ ചോദ്യം.

# രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കെന്താണ് പ്രത്യേകതയെന്നും റിപ്പബ്ളിക്ദിന പരിപാടിക്കുപോലും 50പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി

# ഉത്തരവിട്ടത് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

.....................

#ഹർജിക്കാരൻ തിരുവനന്തപുരം പേരൂർക്കട സ്വദേശി പി.എൻ. അരുൺരാജ്. പൊതുപരിപാടികൾ പാടില്ലെന്ന് വ്യക്തമാക്കി ജനുവരി 17ന് കാസർകോട് ജില്ലാ കളക്ടർ നൽകിയ ഉത്തരവ് 21 മുതൽ 23 വരെ സി.പി.എം ജില്ലാ സമ്മേളനം നടത്താൻവേണ്ടി പിൻവലിച്ചെന്ന് ഹർജിയിലെ ആക്ഷേപം.

# കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന ജില്ലാസമ്മേളനം തടയണം. ഇതിനായി ആരോഗ്യവകുപ്പ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിലെ ആവശ്യം.

.................

#കൊവിഡ് ബാധിച്ച് ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കിയാണ് മൂന്നു വിഭാഗങ്ങളെ നിർണയിച്ചതെന്ന് സർക്കാർ വിശദീകരണം.

#എ കാറ്റഗറിയിലുള്ള ജില്ലകളിൽ 50പേർവരെ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടത്താമെന്നും മറ്റുരണ്ട് വിഭാഗങ്ങളിലും ഇത് അനുവദിച്ചിട്ടില്ലെന്നും കാസർകോട് വ്യാപനം കുറവായതിനാൽ മൂന്നുവിഭാഗങ്ങളിലും ഉൾപ്പെടില്ലെന്നും സ്റ്റേറ്റ് അറ്റോർണിയുടെ വാദം