
പള്ളുരുത്തി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ലേബർ മൂവ്മെന്റ് കൊച്ചിയും ജർമ്മനി ആസ്ഥാനമായ ചർച്ച് ഇൻ നീഡും കേരള ലേബർ മൂവ്മെന്റ് സംസ്ഥാന സമിതിയും ചേർന്ന് നൽകിയ കൊവിഡ് എമർജൻസി ഹെൽപ്പ് പ്രൊജക്ടിന്റെ ഭക്ഷ്യ കിറ്റുകളുടെ വിതരണം കൊച്ചിരൂപത വികാരി ജനറാൾ മോൺ. ഷൈജു പര്യാത്തുശ്ശേരി നിർവഹിച്ചു. പെരുമ്പടപ്പ് സാന്താക്രൂസ് ഇടവക കെ.എൽ.എം. ഡയറക്ടർ ഫാ.ആൻഡ്രൂസ് കാട്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, സംസ്ഥാന ട്രഷറർ ഡിക്സൻ മനീക്ക്, രൂപത പ്രസിഡന്റ് അലക്സ് പനഞ്ചിക്കൽ, വൈസ് പ്രസിഡന്റ് പി.എൽ.ജേക്കബ്, മേഖലാ സെക്രട്ടറി റോണി റിബല്ലോ, ജെയിംസ് വട്ടത്തറ എന്നിവർ സംസാരിച്ചു. 400 കിറ്റുകളാണ് വിതരണം ചെയ്തത്.