intuc
ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റായി കെ.കെ. ഇബ്രാഹിംകുട്ടി ചുമതല ഏറ്റെടുക്കുന്നു. ടി.കെ. രമേശൻ, ആർ. ചന്ദ്രശേഖരൻ, മുഹമ്മദ് ഷിയാസ്, പി.ജെ. ജോയ്, വി.പി. ജോർജ് തുടങ്ങിയവർ സമീപം

കൊച്ചി: തൊഴിലാളിവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം തുടരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ഇബ്രാഹിംകുട്ടിയുടെ ചുമതല ഏറ്റെടുക്കൽ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി.

നേതാക്കളായ പി.ജെ. ജോയ്, ടി.കെ. രമേശൻ, വി.പി. ജോർജ്, എം.എം. രാജു, പി.ടി. പോൾ, സജു തോമസ്, ജോസഫ് ആന്റണി, എ.എൽ. സക്കീർ ഹുസൈൻ, സൈമൺ ഇടപ്പള്ളി, സ്ലീബാ സാമുവൽ, ലൈമി ദാസ്, ഷുഹൈബ് അസീസ്, രഞ്ജിത്കുമാർ .ജി എന്നിവർ പ്രസംഗിച്ചു.