കോലഞ്ചേരി: നവമാദ്ധ്യമങ്ങളുടെ സ്വാധീനത്തിൽ നിന്നും മുക്തരാക്കി വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ലക്ഷ്യമിട്ടുള്ള വായനാച്ചങ്ങാത്തം പരിപാടി വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ നടത്തി. കോലഞ്ചേരി ബി.ആർ.സിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു. കുട്ടികൾക്കുള്ള പരിശീലനത്തിന് പുറമേ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകളും നടന്നു.