നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും സഹകരികൾക്കുള്ള ഡിവിഡന്റ് വിതരണവും പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘടനം ചെയ്തു. സംഘത്തിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ, ഹൈടെക് ലബോറട്ടറി എന്നിവ തുടങ്ങുന്നതിന് സഹകരണ വകുപ്പിന്റെ അനുമതി തേടിയതായി പ്രസിഡന്റ് അറിയിച്ചു.
സ്വർണ്ണനിധി പദ്ധതിക്ക് രൂപം നൽകി. വൈസ് പ്രസിഡന്റ് ടി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ. സരിത, കെ.ബി. സജി, കെ.ജെ. പോൾസൺ, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, കെ.ജെ. ഫ്രാൻസിസ്, എം.എസ്. ശിവദാസ്, എം.ജെ. പരമേശ്വരൻ നമ്പൂതിരി, വി.എ. ഖാലിദ്, പി.ജെ. ജോയ്, കെ.കെ. ബോബി, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ബീന സുധാകരൻ എന്നിവർ പ്രസംഗിച്ചു.