പെരുമ്പാവൂർ : നഗരസഭ 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർ അക്ഷയാകേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും കിടപ്പ് രോഗികളായ ഗുണഭോക്താക്കൾക്ക് ഹോംമസ്റ്ററിംഗ് നടത്തുന്നതിനും 2022 ഫെബ്രുവരി ഒന്നു മുതൽ 20 വരെ സമയം അനുവദിച്ചതായി സെക്രട്ടറി അറിയിച്ചു.