പെരുമ്പാവൂർ: ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ചെയർമാനായി ബാബു ജോസഫ് സ്ഥാനമേറ്റു. കേരളാകോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റുമാണ്. 2011 - 2015 കാലഘട്ടത്തിൽ ബാബു ജോസഫ് കേരള സംസ്ഥാന ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാനായിരുന്ന സമയത്താണ് കാരുണ്യപദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.