കോലഞ്ചേരി: കുന്നക്കുരുടി സെന്റ്ജോർജ്ജ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ മാർ ഗ്രീഗോറിയോസ് ചാരി​റ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ കൂദാശ 23 ന് നടക്കും. കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥമാണ് നിർദ്ധനരായ ഇടവകാംഗങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നത്. താക്കോൽദാനം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ 25ന് അങ്കമാലി ഭദ്രാസനാസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയിൽ നിർവഹിക്കും. തൃക്കളത്തൂർ കാരുകുഴിയിൽ ബേബിക്കാണ് 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നൽകുന്നത്.