കൊച്ചി: എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേക്കും റെസ്റ്റോറന്റ് സർവീസ്, കുക്ക് തസ്തിക എന്നിവയിലേക്കുള്ള ഓരോ ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് 27, 28 തിയതികളിൽ നടത്താനിരുന്ന അഭിമുഖം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാറ്റിവച്ചതായി മാനേജർ അറിയിച്ചു.