jis

കൊച്ചി: എം.ജി സർവകലാശാലയുടെ 2021ബാച്ചിലർ ഒഫ് ആർക്കിടെക്ചർ അഞ്ച്, ഏഴ്, പത്ത് റാങ്കുകൾ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻസിലെ (ആസാദി) വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. കണ്ണൂർ പനക്കാട് അനപ്പള്ളി വീട്ടിൽ എ. മധുസൂദനൻ- മിനി ദമ്പതികളുടെ മകൾ മേഘ്‌ന മധുസൂദനൻ (5), പത്തനംതിട്ട മുണ്ടുകോട്ടക്കൽ വീട്ടിൽ എം.എം. ജോസ്‌ലാൽ- ടി.കെ. വൽസമ്മ ദമ്പതികളുടെ മകൾ ജിജ്‌ലിൻ ജോസ്‌ലാൽ മുണ്ടുകോട്ടക്കൽ (7 ), മരട് മെറിഡിയൻ നെസ്റ്റ് വില്ല നമ്പർ 8ൽ ബാബു സ്റ്റീഫന്റെയും ഷീബ ബാബുവിന്റെയും മകൾ റോസ് ബാബു (10 ) എന്നിവർ റാങ്കുകൾ കരസ്ഥമാക്കി.