വൈപ്പിൻ: സംസ്ഥാന ജില്ലാതല കലാ കായിക മത്സരങ്ങളിൽ സമ്മാനാർഹരായ എടവനക്കാട് എച്ച്.ഐഎച്ച്.എസ് സ്‌കൂളിലെ വിദ്യാർത്ഥികളെ ഇർശാദുൽ മുസ്‌ലമീൻ സഭയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് മാനേജർ ഡോ.വി.എം.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ഇ.എച്ച്.സലിം, വൈസ്പ്രിൻസിപ്പൽ വി.കെ.നിസാർ, സഭാ സെക്രട്ടറി കെ.എ. മുഹമ്മദ് ഇബ്രാഹിം, വി.എം.ഹാമിദ്, തൗഫീക് റഹ്മാൻ, ഡോ:വി.എ.അൻവർ എന്നിവർ പ്രസംഗിച്ചു.