photo

വൈപ്പിൻ: കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ വിതരണം ചെയ്തുവരുന്ന മുറ്റത്തെ മുല്ല ഗ്രാമീണ വായ്പ പദ്ധതി യുടെ രണ്ടാം ഘട്ടം വായ്പ വിതരണം ബാങ്ക് പ്രസിഡന്റ് എം. സി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു . നല്ലരീതിയിൽ പദ്ധതി നടപ്പിലാക്കിയ കുടുംബശ്രീ ഗ്രൂപ്പുകളെ അനുമോദിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജിൻഷ കിഷോർ , ഭരണസമിതി അംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌കരൻ ,ഇ. എൻ. ദിവാകരൻ ,കെ. പി. ബാബു , പി. എൻ. സുരേഷ് , കെ.വി. സിബി, ബിനു തോമസ്, ലക്ഷ്മി ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.എ. അജയകുമാർ എന്നിവർ പങ്കെടുത്തു.