 
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖ ഗുരുദേവമന്ദിരം നിർമാണഫണ്ടിലേക്ക് വയൽവാരം പുരുഷ മൈക്രോഫൈനാൻസ് യുണിറ്റിന്റെ സംഭാവന ശാഖാ സെക്രട്ടറി കെ.ആർ. സോമൻ ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജന് കൈമാറി. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, മേഖലാ കൺവീനർ കെ. കുമാരൻ, യൂത്ത്മുവ്മെന്റ് യൂണിറ്റ് കൺവീനർ ബിനിഷ് കപ്രശേരി, എം.കെ. ബാബു, എം.വി. സുബ്രഹ്മണ്യൻ, എം.എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.