മരട്: കേരളത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനും മെട്രോ നഗരത്തിന്റെ കവാടവുമായ വൈറ്റിലയിൽ മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിൽ മിനി സിവിൾ സ്റ്റേഷനും കൂടി അനുവദിക്കണമെന്ന് മെട്രോ കൊച്ചി വികസന സമിതി യോഗം ആവശ്യപ്പെട്ടു. വൈറ്റിലയുടെ ജനകീയ ആവശ്യമായ നിർദിഷ്ട പൊലീസ് സ്റ്റേഷൻ, പൂണിത്തുറ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, കെ.എസ്.എഫ്.ഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തണം. നിലവിൽ പല ഓഫീസുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പൊന്നുരുന്നി സഹൃദയയിൽ പ്രസിഡന്റ് അഡ്വ.എം.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഫാ. ജോസ് കൊളുത്തുവള്ളി, ജനറൽ സെക്രട്ടറി ടി.ആർ. രാജീവ് മേനോൻ, വൈസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, ടി.എൻ. പ്രതാപൻ, ടി.പി. സജീവൻ, ടി.എൻ. ജയൻ, ടി.എ. ഫിർദോസ്, സി.എ. സുധാകരൻ, എൻ.വി. സുധീപ് എന്നിവർ സംസാരിച്ചു.