karthika

നെടുമ്പാശേരി: പാറക്കടവ് സുകർമ്മയിൽ നടക്കുന്ന ഭാഗവത സപ്താഹ വേദിയിൽ അരങ്ങേറിയ ഭരതനാട്യം ആകർഷകമായി. ഭരതനാട്യത്തിെലെ കീർത്തനവും തില്ലാനയുമാണ് കാണികളുടെ കയ്യടി നേടിയത്. കുറുമശേരി തളിയപറമ്പിൽ മൃതുലിന്റെ ഭാര്യ കാർത്തികയാണ് ഭരതനാട്യം അവതരിപ്പിച്ചത്. അമേരിക്കയിൽ മൂന്ന് വർഷത്തോളം അദ്ധ്യാപികയായിരുന്നു കാർത്തിക. കഴിഞ്ഞ 16ന് ആരംഭിച്ച സപ്താഹം ഇന്നവസാനിക്കും.