df

കൊച്ചി: സംസ്ഥാന സർക്കാരിന്റെ വ്യവസായയന്ത്ര പ്രദർശനമേള 'മെഷിനറി എക്‌സ്‌പോ 2022' തിങ്കളാഴ്ച രാവിലെ 9 ന് മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ ജനറൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണ് പ്രദർശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകൾ ഉണ്ടായിരിക്കും. 27ന് സമാപിക്കും. എക്‌സിബിറ്റേഴ്‌സ് ആയി പങ്കെടുക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ടുഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം.