മൂവാറ്റുപുഴ: കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാർ പദ്ധതിയായ സൗര ഫേസ് രണ്ടിന്റെ പെരുമ്പാവൂർ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള ആദ്യ പദ്ധതി മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങി. നമ്പർ ഒന്ന് ഇലക്ട്രിക്കൽ സെക്ഷനു കീഴിലാണ് പദ്ധതി. മൂവാറ്റുപുഴ പള്ളിക്കാവ് റോഡിൽ ജോസ് സെബാസ്റ്റ്യന്റെ വീട്ടിൽ സ്വിച്ച് ഓൺ ചെയ്ത് മാത്യൂ കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
കെ.എസ്.ഇ.ബി മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. രാജീവ് മൂവാറ്റുപുഴ നഗരസഭ കൗൺസിലർ വി.എ. ജാഫർ സാദിഖ്, മൂവാറ്റുപുഴ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസ്സിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് പി. എബ്രഹാം എന്നിവർ സംസാരിച്ചു. ജോസ് സെബാസ്റ്റ്യനും കുടുംബാഗംങ്ങളും, ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പി.എസ്. കുഞ്ഞുണ്ണി, പെരുമ്പാവൂർ സർക്കിൾ സൗര അസിസ്റ്റന്റ് എൻജിനീയർ വിജിത്ത്, സീനിയർ സൂപ്രണ്ട് സിറിയക്ക് മാത്യു, സബ്ബ് എൻജിനീയർ സജി ജോർജ്, കെ.എസ്.ഇ.ബി ജീവനക്കാർ, പള്ളിക്കാവ് റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.