മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വി.എച്ച് എസ് സ്കൂളിൽ ജെൻഡർ ക്ലബ് ഉദ്ഘാടനം നടന്നു. കുടുംബശ്രീ ജെൻഡർ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ലിംഗ വിവേചനം ഇല്ലാത്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈസ്റ്റ് മാറാടി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂളിൽ ജൻഡർ ക്ലബ് ആരംഭിച്ചത് ലിംഗപദവിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി. മണി പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, മാറാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ ആര്യ , രേഷ്മ ഷൈൻ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ഹണി വർഗീസ്, ജൻഡർ ക്ലബ് കോർഡിനേറ്റർ സമീർ സിദ്ദീഖി അദ്ധ്യാപകരായ റോണി മാത്യു , കൃഷ്ണപ്രിയ പി, ജിസ ജോർജ് , പൗലോസ് റ്റി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, സ്‌റ്റുഡൻസ് ക്ലബ് കോർഡിനേറ്റർമാരായ ആൻ മരിയ ഫ്രാൻസിസ്, അബിത എം. പ്രദീപ്, ശിവാനന്ദ്, ആഷ്ബിൻ ഔസേപ്പ് തുടങ്ങിയവർ പങ്കെടുത്തു.