
കുറപ്പംപടി : അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ കല്ലിൽ സംഗമം റോഡിലെ തകർന്ന കരിങ്കൽ കെട്ടും കലുങ്കും പുനനിർമ്മാണോദ്ഘാടനം അഡ്വ:എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ മുഖ്യഅതിഥിയായി. വാർഡ് മെമ്പർ ജിജു ജോസഫ് , ജില്ലപഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാഞ്ജലി മുരുകൻ, മെമ്പർമാരായ
രഘു കുമാർ,ജോയി പതിക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.പി.വർഗീസ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.എൻ. കുഞ്ഞ്, ഇ.എം.പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
ആസ്ഥിവികസന ഫണ്ടിൽ നിന്നും 35.81ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദി ച്ചിരിക്കുന്നത്. പുരധാനമായ കല്ലിൽ ക്ഷേത്രത്തിലേക്കും കല്ലിൽ സ്ക്കൂളിലേക്കും, കീഴില്ലം സ്ക്കൂളിലേക്കും പോകുന്നതിനായി നിരവധി വിദ്യാർത്ഥികളുംജനങ്ങളും ഉപയോഗിക്കുന്ന റോഡാണിത്. ഈ റോഡിലൂടെ ഭാരവാഹനങ്ങൾ ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.