കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1 കോടി 24 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം.എൽ. എ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നൂലേലി ചിറ,വിരിപ്പക്കാട്ട് ചിറ,പേഴാട് എന്നീ മൂന്ന് സ്കീമുകളിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി 430 കുടിവെള്ള കണക്ഷനുകൾ നൽകും.

അതോടൊപ്പം പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള കേടായ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും പുതുതായി പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിക്കുകയും ചെയ്തു കൊണ്ടാണ്ട് പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായി. പ്രവർത്തി വേഗത്തിൽ ആരംഭിക്കും. അതോടൊപ്പം കോട്ടപ്പടി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം മുഴുവനായി പരിഹരിക്കുന്നതിനായി 10.5 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ജല ജീവൻ മിഷൻ അംഗീകാരം ലഭ്യമായതായും രണ്ടാം ഘട്ട പ്രവർത്തികളുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നും എം. എൽ. എ പറഞ്ഞു.