കൊച്ചി: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പാലക്കുഴ ഗവ. മോഡൽ സ്‌കൂളിലും ഈസ്റ്റ് മാറാടി ഗവൺമെന്റ് വി.എച്ച് എസ്. സ്‌കൂളിലും കുടുംബശ്രീയുടെ ജൻഡർ ക്ലബ് ആരംഭിച്ചു. ലിംഗപദവിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി. മണി പറഞ്ഞു. അദ്ധ്യാപകരായ ഒ.എം. ഷാജി , അഭിലാഷ് പ്രീതിമോൾ, സ്‌നേഹിത സർവീസ് പ്രൊവൈഡർ സ്മിത സന്തോഷ്, ഈസ്റ്റ് മാറാടി സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ആര്യ, രേഷ്‌മ ഷൈൻ തുടങ്ങിയവർ സംസാരിച്ചു.