
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടുത്തരവാദിത്വ സംരംഭകത്വ ഗ്രൂപ്പുകൾക്കുള്ള വായ്പകൾ വിതരണം ചെയ്തു. കൊവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ മൂലധന സബ്സിഡിയിൽ സ്വയം തൊഴിലിനായി പശുവളർത്തൽ, ആട് വളർത്തൽ , തൂശനില കഫേ എന്നിവയ്ക്കാണ് വായ്പ നൽകിയത്.
ശ്രീധന്യ കാക്കൂർ ,വിജയ ഏഴക്കരനാട്. തൃദേവി പേഴയ്ക്കാപ്പിള്ളി, നന്ദിനി ഊരമന എന്നീ ഗ്രൂപ്പുകൾക്ക് ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ 17 ലക്ഷം രൂപയുടെ വായ്പ നൽകി. വായ്പ വിതരണം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ആർ .അനിൽകുമാർ . ബാങ്ക് മാനേജർ ജയപ്രസാദ്, മൈക്രോ ക്രഡിറ്റ് ഓഫീസർ വി .ബി .ശ്യാംകുമാർ , യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. ജി .സുരേന്ദ്രൻ ,യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ. ബി .വിജയകുമാർ,എൻ .പി .ജയൻ എന്നിവർ പങ്കെടുത്തു.