
പെരുമ്പാവൂർ: മൂന്നര വർഷത്തോളമായി പിരിഞ്ഞിരുന്ന അമ്മയും മകനും ഒന്നായ നിമിഷങ്ങൾക്കാണ് കൂവപ്പടി ബെത്‌ലഹേം അഭയഭവൻ സാക്ഷ്യം വഹിച്ചത്.
അഭയ ഭവനിലെ അന്തേവാസിനിയായ സൂര്യകുമാരിക്ക് മകനെ കണ്ടത്തിയതിലും മകൻ വിനയിന്ന് അമ്മയെ കണ്ടെത്തിയതലുള്ള സന്തോഷത്തിലായിരുന്നു.
53 കാരിയായ സൂര്യകുമാരി 2018 മെയ് മാസമാണ് കോടനാട് പൊലീസ് മുഖേന അഭയഭവനിലെത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ തിരുപ്പതി എന്ന സ്ഥലമാണ് സ്വദേശം. മാനസിക വിഭ്രാന്തിയിൽ ആയിരുന്ന സൂര്യ കുമാരി അന്നു വീട്ടിൽ നിന്നിറങ്ങി ട്രെയിനിൽ കയറി അങ്കമാലിയിലിറങ്ങി. തെരുവിലൂടെ ചുറ്റിത്തിരിഞ്ഞ് കോടനാട് പൊലീസ് സ്റ്റേഷൻ പരിധയിൽ എത്തിയ സൂര്യയെ പൊലീസ് അഭയഭവനിലെത്തിക്കുകയായിരുന്നു. അഭയഭവനിലെ പരിചരണം കൊണ്ട് മാനസികനില വീണ്ടെടുക്കുകയും വീടിനെ സംബന്ധിച്ചും മകനെപ്പറ്റിയും ഉള്ള വിവരങ്ങൾ, ഫോൺ നമ്പർ ഉൾപ്പെടെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് അറിയിക്കുകയുമായിരുന്നു.തുടർന്ന് അഭയഭവന്റെ പരിശ്രമഫലമായി മകനെ കണ്ടെത്തി. മകൻ വിനയ് അഭയഭവനിലെത്തി അമ്മയെ കണ്ടു.
തുടർന്ന് അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ കോടനാട് പൊലീസ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പെട്ടെന്നു നീക്കി. അമ്മയെ മകനോടൊപ്പം യാത്രായാക്കുകയായിരുന്നു. അമ്മയെ പരിചരിച്ച് സുഖമാക്കിയതിന് മകൻ വിനയ് അമ്മയേയും കൂട്ടി അഭയഭവന്റെ പടി ഇറങ്ങുമ്പോൾ അഭയഭവൻ സയറക്ടർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.