കിഴക്കമ്പലം: വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 43 ഓക്‌സിജൻ ബെഡ് നൽകി. വാഴക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അൻവർഅലി കൈമാറി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ് അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തഗം പി.എം. നാസർ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിം, വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംലനാസർ, ജില്ലാപഞ്ചായത്തഗം സനിത റഹിം തുടങ്ങിയവർ സംസാരിച്ചു.