 
ഫോർട്ടുകൊച്ചി: പരേഡ് മൈതാനം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതിൽ പ്രതിഷേധിച്ച് മഹാത്മാ സംസ്കാരിക വേദി പ്രവർത്തകർ ഗ്രൗണ്ടിനു മുൻപിൽ മനുഷ്യച്ചങ്ങലയൊരുക്കി. രാത്രികാലങ്ങളിൽ ഗ്രൗണ്ടിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ പൊട്ടിച്ചിടുന്നത് പതിവാകുകയാണ്. ഇതുമൂലം കായിക താരങ്ങൾക്ക് കളിക്കാൻ പറ്റാത്ത സ്ഥിതിയാണ്. റവന്യു അധികൃതരും പൊലീസും മൈതാന സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധം അന്തർദേശീയ ഗുസ്തി റഫറി എം.എം.സലീം ഉദ്ഘാടനം ചെയ്തു. മഹാത്മാ സാംസ്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ബഷീർ, റഫീഖ് ഉസ്മാൻ സേട്ട്, സുജിത്ത് മോഹൻ, പി.എ.ഷംസു, സംജാത് ബഷീർ എന്നിവർ സംസാരിച്ചു.