പെരുമ്പാവൂർ : നാഗാർജ്ജുന എംപ്ലോയീസ് യൂണിയന്റെ (സി.ഐ.റ്റി.യു) വാർഷിക പൊതുയോഗം സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഡി ഷാജി ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. പി.ഡി. ബെന്നി, എസ്.സുദർശൻ തുടങ്ങിയവർ പങ്കടുത്തു. ഭാരവാഹികളായി കെ.കെ. മുഹമ്മദാലി (പ്രസിഡന്റ്), ടി.പി. ഷിബു (വൈസ് പ്രസിഡന്റ്), അരുൺ കെ. മോഹനൻ (സെക്രട്ടറി), രമ്യ ഉല്ലാസ് (ജോയിന്റ് സെക്രട്ടറി), അനീഷ് കുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.