പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്ത് കണ്ടന്തറ - പാത്തിപ്പാലം 7, 9 വാർഡുകളിലൂടെ കടന്ന് പോകുന്ന സദ്ദാം റോഡ് ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹീം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീദ ശരീഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പ്രീതി വിനയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, സി.ഇ. താജുദീൻ, എം.എ. സലിം, കെ.എൻ. അർഷാദ്, എം.എ. മുഹമ്മദ് ഫസൽ, സി.വി. അഷ്റഫ്, പരീക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.