പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് സമാപിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വനിതാ സംഘം ഭാരവാഹികളായ സുനില അനിരുദ്ധൻ, സരിത, ജിഷിത എന്നിവർ സംസാരിച്ചു.