പറവൂർ: വഴിക്കുളങ്ങര പി.വൈ.എ വായനശാലയിൽ നടന്ന വിവരാവകാശ നിയമബോധവത്കരണ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.എ. ഷെവിൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എസ്. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. ഗോപി മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. മുരളീധരൻ, ജി. വിജയകുമാർ എന്നിവർ സംസാരിച്ചു.