കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പങ്കാളികളാകണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആഹ്വാനം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളിലും കിടപ്പ് രോഗികൾക്ക് മരുന്ന്, വൈദ്യസഹായം എന്നിവ ആവശ്യമായ ഘട്ടങ്ങളിലും പ്രവർത്തകരുടെ പൂർണ സഹായവും സഹകരണവും ഉറപ്പാക്കണം. ബൂത്ത് തലം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മരുന്നും ഭക്ഷണവും ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.