തൃക്കാക്കര: പി.ടി.തോമസിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കാൻ പൂക്കൾ ഉൾപ്പെടെ നാലു ലക്ഷം രൂപയ്ക്ക് മുകളിൽ നഗരസഭയിൽനിന്ന് ചെലവഴിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സി.സതീശൻ പറഞ്ഞു. പൊതുദർശനത്തിന് നഗരസഭ ചെലവഴിച്ച തുക വിവാദമായപ്പോൾ കോൺഗ്രസ് ജില്ലാ നേതൃത്വം തിരിച്ചടച്ചതുവഴി നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും ചെയർപേഴ്സണ് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഈ സാഹചര്യത്തിൽ എത്രയും വേഗം രാജിവച്ചു പുറത്തു പോകണം. ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.