കളമശേരി: നഗരസഭയിലെ പാതിരക്കാട്ടുകാവ് റോഡിൽ തിരക്കിട്ട് കാന നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ ചേർന്ന് തടയുകയും നിറുത്തിവയ്പ്പിക്കുകയും ചെയ്തു. കുത്തനെ ഇറക്കമുള്ള റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനോട് ചേർന്ന് ഏകദേശം 100 മീറ്ററോളം നീളത്തിൽ കുഴിയെടുത്തപ്പോൾ പൈപ്പുകൾ പൊട്ടി വെള്ളം ചോരുന്നത് കണ്ടാണ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടന്ന ചർച്ചയിൽ പഴയസ്ഥിതി തുടരാൻ തീരുമാനിക്കുകയും കുഴിയെടുത്തത് മണ്ണിട്ടു മൂടുകയും ചെയ്തു.