1

തൃക്കാക്കര: പി.ടി.തോമസിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ച പേരിൽ വെട്ടിപ്പ് നടത്തിയ ചെയർപേഴ്സൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭാ കവാടത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഡി.വൈ.എഫ്.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.രതീഷ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബി ദീപക്ക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എസ് സനീഷ്, തൃക്കാക്കര നോർത്ത് മേഖലാ കമ്മിറ്റി അംഗം മഞ്ജു, നേതാക്കളായ ദിപിൻ ദിലീപ്, പി.കെ ജിനു തുടങ്ങിയവർ പ്രസംഗിച്ചു.