കൊച്ചി: പൂത്തോട്ട കെ.പി.എം. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിമുക്തി പ്രോജക്ടിന്റെ ഭാഗമായി 'ലഹരി വിമുക്തകലാലയം 'ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സ്വപ്ന വാസവൻ അദ്ധ്യക്ഷത വഹിച്ചു. ഉദയം പേരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എസ്. കുസുമൻ, എം.പി.ഷൈമോൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. രേമേശൻ സ്‌കൗട്ട് മാസ്റ്റർ ജോളി പി. തോമസ്, സീനിയർ അദ്ധ്യാപിക പി.ഡി. സിന്ധു, സ്‌കൗട്ട് ലീഡർമാരായ സി.കെ.അർജുൻ, പി.ജെ. ഇന്ദ്രജിത്, അഭിനവ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.