g

കുറുപ്പംപടി: മുടക്കുഴ നെടുംകണ്ണി ഐ.എൻ.ടി.യു.സി.യുടെ വാർഷിക പൊതുയോഗവും തൊഴിൽ കാർഡ് വിതരണവും നടത്തി. പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.

യുണിറ്റ് പ്രസിഡന്റ് എൽദോ അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ കാർഡുകൾ റിജിയണൽ പ്രസിഡന്റ്

ടി.എൻ.സദാശിവൻ വിതരണം നടത്തി. യൂണിയൻ ഭാരവാഹികളായേ ജോസ്.എ. പോൾ, പോൾ കെ.പോൾ, ഷാജി, ലതീഷ്, പി.എൻ. സജി, സാജു എന്നിവർ പ്രസംഗിച്ചു.