അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) അങ്കമാലി മേഖല തലത്തിൽ അംഗത്വം സ്വീകരിക്കൽ ക്യാമ്പയിൻ ആരംഭിച്ചതായി മേഖല സെക്രട്ടറി സെബി സി.ഒ. അറിയിച്ചു. അങ്കമാലി സിറ്റി,കറുകുറ്റി,കാലടി, മഞ്ഞപ്ര, അത്താണി എന്നീ യൂണിറ്റുകളാണ് മേഖല പരിധിയിൽ വരുന്നത്.