അങ്കമാലി: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സിലബസിന്റെ ഭാഗമായി പഠിക്കുന്നതിനുള്ള 3 ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തി അക്കാഡമിക് ഫിലിം ഫെസ്റ്റ് 2 എന്ന പേരിൽ ഓൺലൈൻ ചലച്ചിത്രോത്സവം സംഘടിപ്പിക്കും. 2022 ജനുവരി 22 മുതൽ 30 വരെ https://ffsikeralam.online/ എന്ന വെബ്സൈറ്റിലൂടെ ചലച്ചിത്രോത്സവം നടക്കും. വിറ്റോറിയോ ഡസീക്കയുടെ ബൈസിക്കിൾ തീവ്സ്, ബാബു കാമ്പ്രത്തിന്റെ കൈപ്പാട്, ഗീതുമോഹൻദാസിന്റെ കേൾക്കുന്നുണ്ടോ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.