നെടുമ്പാശേരി: ജില്ലാ പഞ്ചായത്ത് നെടുമ്പാശേരി ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി 3.30 കോടി രൂപ അനുവദിച്ചതായി നെടുമ്പാശേരി ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.ജെ. ജോമി അറിയിച്ചു.
ചൊവ്വര ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം നവീകരണത്തിന് 10 ലക്ഷം, പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന് 15 ലക്ഷം, ചെങ്ങമനാട് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേജ് നിർമാണത്തിന് 10 ലക്ഷം. കുറുമശ്ശേരി വട്ടേക്കാട്ട് റോഡ് നവീകരണത്തിന് 12 ലക്ഷം, തൃക്കണിക്കാവ് - കുന്നുവഴി റോഡ് നവീകരണത്തിന് 10 ലക്ഷം, ചൊവ്വര പട്ടൂർകൂന്ന് റോഡ് നവീകരണത്തിന് 12 ലക്ഷം, പുത്തൻതോട് കുറുപ്പനയം റോഡ് നവീകരണത്തിന് 15 ലക്ഷം, പുത്തൻതോട് - കുന്നുശോരി റോഡ് നവീകരണത്തിന് 15 ലക്ഷം, അത്താണി എരുമക്കുഴി തോട് നവീകരണത്തിന് 20 ലക്ഷം, തുരുത്തുശേരി കപ്രശേരി റോഡ് നവീകരണത്തിന് 10 ലക്ഷം, കരിയാട് പയ്യപിള്ളി റോഡ് നവീകരണം,
പുതുവശേരി പുത്തൻകടവ് ഇറിഗേഷൻ, പറമ്പയം ഭാഗത്തേക്ക് പൈപ്പ് ലൈൻ നീട്ടൽ എന്നിവക്കായി 10 ലക്ഷം.
നെടുവന്നൂർ - ചൊവ്വര റോഡ് നവീകരണം 15 ലക്ഷം, എടനാട് കല്ലയം റോഡ് നവീകരണം 10 ലക്ഷം, അത്താണി സർവീസ് സ്റ്റേഷൻ റോഡ് നവീകരണം 15 ലക്ഷം, പുതുവാങ്കുന്ന് റോഡ് നവീകരണം 10 ലക്ഷം, ഗാന്ധിപുരം ഇടവഴിക്കടവ് ലിഫ്റ്റ് ഇറിഗേഷന് 30 ലക്ഷം, തെറ്റാലി കുഴിപ്പള്ളം റോഡ് നവീകരണത്തിന് 15 ലക്ഷം, അത്താണി മാർക്കറ്റ് റോഡ് നവീകരണം 20 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ.
കൂടാതെ ഡിവിഷനിലുള്ള അമ്പതോളം വൃക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ്, കരൾ, വൃക്ക ശസ്ത്രക്രിയ നടത്തിയവർക്കുള്ള സൗജന്യ മരുന്ന്, കൂടാതെ സ്‌കൂളുകൾക്ക് ആവശ്യമായ ഫർണിച്ചറുകൾ, എസ്.സി വിഭാഗക്കാർക്ക് ഇ ഓട്ടോ, മത്സ്യ കൃഷി നടത്തുന്നതിനുള്ള സഹായം, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള മുചക്ര വാഹനം ഇലക്ട്രോണിക് വീൽചെയർ എന്നിവക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എം.ജെ ജോമി അറിയിച്ചു.