
കൂത്താട്ടുകുളം : കൂത്താട്ടുകുളത്തിന്റെ സമര ചരിത്ര പുസ്തകമായ രക്തസാക്ഷികളുടെ നാട് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനകീയ ചരിത്ര വായനയിലൂടെ പുതു തലമുറയിലേക്ക് ഏരിയാതല ഉദ്ഘാടനം ജില്ല സെക്രട്ടേറിയേറ്റ് അംഗം സി.ബി.ദേവദർശൻ നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഒ.എൻ.വിജയൻ അദ്ധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി.ബി. രതീഷ്, മുൻ ജില്ല കമ്മിറ്റി അംഗം കെ.എം.പൗലോസ്, സി.എൻ.പ്രഭകുമാർ,സണ്ണി കുര്യാക്കോസ്, നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ തുടങ്ങിയവർ സംസാരിച്ചു.