കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രിയെത്തും. 20 വാർഡുകളിലായി 36 കേന്ദ്രങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ നിശ്ചിത സമയത്ത് ഏത് പ്രായക്കാർക്കും സൗജന്യ സേവനം ലഭ്യമാവും. പ്രായഭേദമന്യേ ഏവർക്കും സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം. വയോജനങ്ങൾക്കാണ് മുൻഗണന.
മതിയായ ബസ് സൗകര്യമില്ലാത്ത നെല്ലിമോളത്തു നിവാസികൾക്ക് സൗകര്യം കൂടുതൽ ഗുണപ്രദമാവും.സ്ഥിരമായി ഡോക്ടറെ കാണുന്നവർക്ക് പദ്ധതി ആശ്വാസമാവുമെന്നാണ് പ്രതീക്ഷ.
സഞ്ചരിക്കുന്ന ആശുപത്രി രണ്ടാഴ്ചയിൽ ഒരിക്കൽ ഒരോ കേന്ദ്രത്തിലും എത്തി 1 മണിക്കൂർ ഒരു കേന്ദ്രത്തിൽ ഉണ്ടാവും. ഒരു ഡോക്ടറും നഴ്സും ഡ്രൈവറും അടങ്ങുന്നതാണ് ടീം. അത്യാവശ്യം വേണ്ട എല്ലാ മരുന്നുകളും ഉണ്ടാവും. ജീവിത ശൈലീ രോഗങ്ങൾക്ക് തുടർച്ചയായി കഴിക്കുന്ന മരുന്നുകൾ വാങ്ങാൻ ഇനി അത്തരം രോഗികൾക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ സഞ്ചരിക്കുന്ന ആശുപത്രിയിൽ എത്തിയാൽ മതി.
പുതിയ പദ്ധതി ആയതു കൊണ്ട് ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും. കൂടുതൽ ഗുണഭോക്താക്കൾ വന്നാൽ ഈ സൗകര്യം വിപുലീകരിക്കുന്നതിനും ഭരണ സമിതി തയ്യാറണ്.
അജയകുമാർ .എൻ .പി
പ്രസിഡന്റ്
രായമംഗലം ഗ്രാമ പഞ്ചായത്ത്