പറവൂർ: പറവൂർ നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനെട്ടാം വാർഡിലെ ആവണി റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി നിർവഹിച്ചു. പൊതുമരാമത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്‌, വാർഡ് കൗൺസിലർ ആശ മുരളി, ജഹാംഗീർ തോപ്പിൽ, മുൻ കൗൺസിലർ രാജേഷ് പൂക്കാടൻ, മോഹൻ, പ്രിയ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.