currency

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി പാലക്കാട് കുമാരനെല്ലൂർ സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ഹാൻഡ് ബാഗിലും ലഗേജിലും ഒളിപ്പിച്ചിരുന്ന യൂറോ, ഡോളർ, ദിനാർ എന്നിവ സുരക്ഷാ പരിശോധനകൾക്കിടെയാണ് കണ്ടെത്തിയത്.