ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്‌കിൽ ഡെവലപ്പ്‌മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. ഓഹരി ചേർക്കൽ ക്യാമ്പയിൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന് നൽകി നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.പി. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ഗിരീഷ്, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൊച്ചുപിള്ള, കുട്ടമ്മശേരി സഹകരണബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള, കീഴ്മാട് ഖാദി സഹകരണ സംഘം പ്രസിഡന്റ് പി.എം. ഷാജഹാൻ, ഷീജ പുളിക്കൽ, കൃഷ്ണകുമാർ, ഷൈമ ബീവി, ഇ.ടി. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.