
ആലുവ: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ (കെ.ടി.ജി.എ) ആലുവ മേഖലാ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഗഫൂർ ലെജന്റ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ജോൺസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി നവാബ് ജാൻ, സിയാദ് വിസ്മയ, തരുൺ മോഹൻസ്, ജോസഫ്, ഹുസൈൻ കുന്നുകര, ഇ.എം. നസീർ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. ശ്രീകുമാർ, റസാഖ്, ഹാഷിം, പ്രദീപ് കുര്യാക്കോസ് (രക്ഷാധികാരികൾ), അബ്ദുൾ ഗഫൂർ (പ്രസിഡന്റ്), നാസർ മയൂര (ജനറൽ സെക്രട്ടറി), അക്ഷയ് അമ്പാടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.