
മൂവാറ്റുപുഴ: കാറും ബൊലേറോ ജിപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. എം.സി.റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപടിക്കുസമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇൗരാറ്റുപേട്ട മുന്നിലവിൽ നിന്നും നെടുമ്പാശാരിയിലേക്ക് പോകുകയായിരുന്ന ജീപ്പും കണ്ണൂരിൽ നിന്നും തിരുവല്ലക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും ഭാഗീകമായി തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. വാഹനങ്ങൾ നടുറോഡിൽ കൂട്ടിയിടിച്ചതിനാൽ എം.സി.റോഡിലെ ഗതാഗതം സ്തംഭിച്ചിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ വാഹനങ്ങൾ പൊതുവെ കുറവായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് ക്രെയിൻ കൊണ്ടുവന്ന് വാഹനങ്ങൾ നടുറോഡിൽനിന്നും മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു.