dharmachaithanya
സ്വാമി ധർമ്മചൈതന്യ

ആലുവ: അദ്വൈതാശ്രമം സെക്രട്ടറിയായി സ്വാമി ധർമ്മചൈതന്യ ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തിന് കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ലളിതമായ ചടങ്ങിലാണ് സ്ഥാനാരോഹണം. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറിയായിരുന്നു. ഒന്നര പതിറ്റാണ്ടോളം സെക്രട്ടറിയായിരുന്ന സ്വാമി ശിവസ്വരൂപാനന്ദ ചുമതല കൈമാറും. ആലുവ എടയാർ സ്വദേശിയാണ് സ്വാമി ധർമ്മചെെതന്യ.